ഇന്ത്യയിൽ സ്‌റ്റാർലിങ്ക് ഇന്റർനെറ്റിന്റെ സുരക്ഷാ പരിശോധനകൾക്ക് തുടക്കമായി. രാജ്യത്ത് വാണിജ്യ അടിസ്‌ഥാനത്തിൽ സേവനം ആരംഭിക്കുന്നതിനുള്ള അവസാനഘട്ട നടപടികളിലൊന്നാണ് ഇത്. എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയാൽ, 2026ന്റെ തുടക്കത്തിൽ സ്‌റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം വാണിജ്യപരമായി ലഭ്യമാകും.
സ്‌റ്റാർലിങ്കിന്റെ ജെൻ 1 ഉപഗ്രഹ ശൃംഖല ഉപയോഗിച്ച് ഇന്ത്യയിൽ സെക്കൻഡിൽ 600 ജിബി ബാൻഡ് വിഡിത്ത സ്‌പെക്‌ട്രം ആണ് സ്‌റ്റാർലിങ്ക് ആവശ്യപ്പെടുന്നത്. ഈ സ്‌പെക്‌ട്രം സാധാരണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണങ്ങൾക്കായി താൽക്കാലികമായി അനുവദിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
സർക്കാർ നിബന്ധന അനുസരിച്ചുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ കമ്പനി സുരക്ഷാ പരിശോധനകൾ നടത്തുന്നത്. മുംബൈയിൽ ആയിരിക്കും സ്‌റ്റാർലിങ്ക് ഇന്റർനെറ്റ് ആദ്യം അവതരിപ്പിക്കുക എന്നാണ് ലഭ്യമായ വിവരം. നഗരത്തിൽ ഗ്രൗണ്ട് സ്‌റ്റേഷനുകൾ സ്‌ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ കമ്പനി ആംഭിച്ചിട്ടുണ്ട്. എല്ലാ അനുമതികളും ലഭിച്ചാൽ മാസങ്ങൾക്കുള്ളിൽ സ്‌റ്റാർലിങ്കിന് ഇന്ത്യയിൽ സേവനം തുടങ്ങാനാവും.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി





































