കണ്ണൂർ: പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിർമാണത്തിനിടെ ഷോക്കേറ്റ് താഴെ വീണ തൊഴിലാളി മരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം.
നിർമാണം നടക്കുന്ന കെട്ടിടത്തോട് ചേർന്നുണ്ടായിരുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു എന്നായിരുന്നു പ്രാഥമിക വിവരം. ഷോക്കേറ്റ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണ അനീഷിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read| ആണവായുധങ്ങൾ പരീക്ഷിക്കാൻ ഉത്തരവിട്ട് ട്രംപ്; റഷ്യയ്ക്കുള്ള മുന്നറിയിപ്പ്?





































