തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ ഫീസ് കുറയ്‌ക്കാൻ ധാരണ. കൃഷിമന്ത്രി ഇന്ന് സർവകലാശാല അധികൃതരുമായി ചേർന്ന് നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. യുജി കോഴ്‌സുകൾക്ക് 50 ശതമാനവും പിജി കോഴ്‌സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്‌ക്കാനാണ് യോഗത്തിൽ ധാരണയായിരിക്കുന്നത്.
സർവകലാശാലയിലെ ഫീസ് കുറയ്‌ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അടിയന്തിരമായി എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
കുട്ടികൾക്ക് പണത്തിന്റെ പേരിൽ പഠന അവസരം ഇല്ലാതാക്കാൻ പാടില്ല. സഹായിക്കാൻ കഴിയുന്ന എല്ലാ രീതിയിലും സഹായിക്കും. ഫീസ് വർധനയിൽ ഗണ്യമായ കുറവ് വരുത്താനാണ് നിർദ്ദേശിച്ചത്. സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിലും കുട്ടികൾ പഠിക്കേണ്ട എന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കാർഷിക സർവകലാശാലയിൽ ഫീസ് കൂട്ടിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. എസ്എഫ്ഐ ഉൾപ്പടെയുള്ള സംഘടനകൾ വൻ പ്രതിഷേധം നടത്തിയിരുന്നു.
കൂടാതെ, അർജുൻ എന്ന വിദ്യാർഥി കോളേജിന് മുന്നിൽ നിന്ന് ഒരു വീഡിയോ പങ്കുവെച്ചത് വലിയ ചർച്ചയായിരുന്നു. അമിതമായ ഫീസ് താങ്ങാനാവുന്നില്ല, സ്വകാര്യ കോളേജിനേക്കാൾ വലിയ ഫീസ് വരുന്നതിനാൽ പഠനം നിർത്തുകയാണ് എന്നെല്ലാമാണ് അർജുൻ വീഡിയോയിൽ പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































