കാബൂൾ: അഫ്‍ഗാനിസ്‌ഥാനിലുണ്ടായ ശക്‌തമായ ഭൂകമ്പത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തിൽ 150 ഓളം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്. നഗരത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം റിക്‌ട സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. മസാറെ ഷരീഫിലെ ഒരുവീട്ടിലെ സിസിടിവിയിൽ നിന്ന് ഭൂചലനത്തിന്റെ ദൃശ്യം വ്യക്‌തമാകുന്നുണ്ട്.
ഈ വീഡിയോ മാദ്ധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. അഞ്ചേകാൽ ലക്ഷത്തോളം പേർ അധിവസിക്കുന്ന മസാറെ ഷരീഫിന് സമീപം ഭൂമിക്കടിയിൽ 28 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്‌തമാക്കി. കാര്യമായ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. ഓഗസ്‌റ്റിൽ ഉണ്ടായ ഭൂകമ്പത്തിൽ 2200 പേർ കൊല്ലപ്പെട്ടിരുന്നു.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!







































