എട്ടാമത് ധനം ബാങ്കിംഗ്-നിക്ഷേപക സമ്മിറ്റ് നവംബര്‍ അഞ്ചിന് കൊച്ചിയിൽ

ധനം ബിസിനസ് മീഡിയ നേതൃത്വം നൽകുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്-നിക്ഷേപക സമ്മിറ്റ് നവംബര്‍ അഞ്ചിന് കൊച്ചി ലെമെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നടക്കും.

By Senior Reporter, Malabar News
Dhanam BFSI Summit
Ajwa Travels

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, നിക്ഷേപ സമ്മിറ്റിന്റെ (ബിഎഫ്‌എസ്‌ഐ സമ്മിറ്റ്) എട്ടാമത് എഡിഷൻ നവംബര്‍ അഞ്ചിന് കൊച്ചി ലെമെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വ്യവസായ-ധനകാര്യ മേഖലയിൽ നിന്നുള്ള പ്രഗൽഭരുടെ പ്രഭാഷണങ്ങളും നേതൃത്വ-ദിശാബോധ സംഭാഷണങ്ങളും ഉൾപ്പെടുന്ന ഏകദിന സമ്മിറ്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500 ഓളം പ്രതിനിധികൾ പങ്കെടുക്കും.

ധനം ബിസിനസ് മീഡിയ നേതൃത്വം നൽകുന്ന ബിഎഫ്‌എസ്‌ഐ സമ്മിറ്റ് ബിഎസ്‌ഇ എംഡിയും സിഇഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി ഉൽഘാടനം നിർവഹിക്കും. റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവു മുഖ്യാതിഥിയായി സംബന്ധിക്കും. ബാങ്കിംഗ്, എന്‍ബിഎഫ്‌സി, ഇന്‍ഷുറന്‍സ് രംഗത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്‌ചവെച്ച പ്രസ്‌ഥാനങ്ങള്‍ക്കുള്ള ധനം ബിഎഫ്‌എസ്‌ഐ അവാര്‍ഡുകള്‍ രാജേശ്വര്‍ റാവു വിതരണം ചെയ്യും.

രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നീളുന്ന സമ്മിറ്റിൽ മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്‌ടർ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റുമായുള്ള ഫയര്‍ സൈഡ് ചാറ്റും ഉണ്ടാകും. വിവിധ മേഖലയിലെ 20ലേറെ പ്രമുഖര്‍ സമ്മിറ്റിൽ പ്രഭാഷണങ്ങള്‍ നടത്തും.

ബാങ്കിംഗ് രംഗത്തിന്റെ ഭാവി, അസ്‌ഥിരത നിലനില്‍ക്കുന്ന സാഹചര്യത്തിലെ നിക്ഷേപം, വായ്‌പാ മേഖലയെ എങ്ങനെ ബാങ്കിംഗ് ഇതര ധനകാര്യ സ്‌ഥാപനങ്ങള്‍ പുനര്‍നിര്‍വചിക്കുന്നു, ടെക്‌നോളജി ബിഎഫ്‌എസ്‌ഐ മേഖലയില്‍ വരുത്താനിടയുള്ള മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചകളും സമ്മിറ്റിനോട് അനുബന്ധിച്ച് നടക്കും.

പങ്കെടുക്കുന്ന പ്രധാന പ്രഭാഷകർ

ബില്‍ഡെസ്‌ക് സഹസ്‌ഥാപകന്‍ എംഎന്‍ ശ്രീനിവാസു, മണപ്പുറം ഫിനാന്‍സ് എംഡി വിപി നന്ദകുമാര്‍, തമിഴ്‌നാട് മെര്‍ക്കന്റയില്‍ ബാങ്ക് എംഡി&സിഇഒ സാലി എസ് നായര്‍, കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി&സിഇഒ ഡോ. കെ പോള്‍ തോമസ്, മിറെ അസറ്റ് ഇന്‍വെസ്‌റ്റ്‌മെന്റ് മാനേജേഴ്‌സ് സീനിയര്‍ ഫണ്ട് മാനേജര്‍ വരുണ്‍ ഗോയല്‍, ഡിഎസ്‌പി മ്യൂച്വല്‍ ഫണ്ട് സീനിയര്‍ വൈസ് പ്രസിഡണ്ട് ഉഷ നായര്‍.

ഡിബിഎഫ്എസ് സെക്യൂരിറ്റീസ് എംഡി പ്രിന്‍സ് ജോര്‍ജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജിഎമ്മും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എ. സോണി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ എ ബാലകൃഷ്‌ൺന്‍, മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യുട്ടീവ് ഡയറക്‌ടറും സിഇഒയുമായ കെആര്‍ ബിജിമോന്‍, മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് സിഇഒ പിഇ മത്തായി, കെഎല്‍എം ആക്‌സിവ സിഇഒ മനോജ് രവി, ആഡ്‌ഫാക്‌റ്റേഴ്‌സ് പിആര്‍ സീനിയര്‍ വിപി അജയ ശര്‍മ.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അസോസിയേറ്റ് ഡയറക്‌ടര്‍ ഡോ. ആര്‍ജി രഞ്‌ജിത്, മുത്തൂറ്റ് മൈക്രോഫിന്‍ സിടിഒ ലിന്‍സണ്‍ പോള്‍, സ്‌ട്രാറ്റജിസ്‌റ്റും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ ഡോ. അനില്‍ ആര്‍ മേനോന്‍, ടൈ കേരള പ്രസിഡണ്ടും വര്‍മ & വര്‍മ സീനിയര്‍ പാർട്‌ണറുമായ വിവേക് കൃഷ്‌ണ ഗോവിന്ദ്, യൂണിമണി ഇന്ത്യ ഡയറക്‌ടറും സിഇയുമായ ആര്‍ കൃഷ്‌ണന്‍, കൊളിഗോ സഹസ്‌ഥാപകന്‍ മാധവ് ദബ്‌കെ, ബിറ്റ്‌സേവ് സിഇഒയും സ്‌ഥാപകനുമായ സഖില്‍ സുരേഷ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

എല്‍ഐസി മുന്‍ എംഡി ടിസി സുശീല്‍ കുമാര്‍, കെ വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി സീനിയര്‍ പാർട്‌ണര്‍ എ. ഗോപാലകൃഷ്‌ണന്‍, വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാർട്‌ണര്‍ വിവേക് കൃഷ്‌ണ ഗോവിന്ദ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍ എബ്രഹാം തര്യന്‍ എന്നിവരടങ്ങിയ ജൂറിയാണ് ധനം ബിഎഫ്‌എസ്‌ഐ എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Most Read| മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്‌സ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE