കൊച്ചി: സംവിധായകർ പ്രതികളായ ലഹരിക്കേസിൽ ഛായാഗ്രാഹകൻ സമീർ താഹിറിനെയും പ്രതി ചേർത്ത് എക്‌സൈസ്. സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയുമാണ് മറ്റു പ്രതികൾ. ഏപ്രിലിൽ സമീറിന്റെ ഫ്‌ളാറ്റിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്. ലഹരി ഉപയോഗം സമീറിന്റെ അറിവോടെയെന്ന് വ്യക്‌തമാക്കിയാണ് എക്‌സൈസ് നടപടി.
കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തിന് സമീപമുള്ള സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ നിന്ന് മേയിലാണ് ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്‌റ്റിലായത്. പുലർച്ചെ രണ്ടു മണിയോടെ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരടക്കം മൂന്നുപേർ പിടിയിലായത്. 1.6 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടിയിരുന്നു.
പിടികൂടിയ കഞ്ചാവ് അളവിൽ കുറവായതിനാൽ ഇവരെ സ്‌റ്റേഷൻ ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയത്. പിടിയിലായവർ സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും എക്‌സൈസ് അറിയിച്ചിരുന്നു. തൃശൂർ സ്വദേശിയുടെ ഫ്‌ളാറ്റിലാണ് സമീർ താഹിർ വാടകയ്‌ക്ക് താമസിച്ചിരുന്നത്.
Most Read| ‘നരേന്ദ്രമോദി മഹാനായ മനുഷ്യൻ, സുഹൃത്ത്’; അടുത്തവർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്








































