തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ ഈമാസം 13ന് സമ്പൂർണമായി പണിമുടക്കും. ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അത്യാഹിത സേവനങ്ങൾ മാത്രമാകും ഈ ദിവസം പ്രവർത്തിക്കുകയെന്ന് കെജിഎംസിടിഎ അറിയിച്ചു. മറ്റെല്ലാ സേവനങ്ങളിൽ നിന്നും ഡോക്‌ടർമാർ വിട്ടുനിൽക്കും.
ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്‌ടർമാർ നേരത്തെ സൂചനാസമരം നടത്തിയിരുന്നു. സമാധാനപരമായി സമരം ചെയ്‌തിട്ടും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്ന സാഹചര്യത്തിലാണ് സമ്പൂർണ പണിമുടക്കിലേക്ക് കടക്കുന്നതെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. തുടർന്നും ഉദാസീനതയോടെ മുന്നോട്ട് പോവുകയാണെങ്കിൽ അനിശ്‌ചിതകാല സമരത്തിലേക്ക് കടക്കാൻ കെജിഎംസിടിഎ നിർബന്ധിതരാകുമെന്നും നേതാക്കൾ അറിയിച്ചു.
പ്രവേശന തസ്‌തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക, 2016 മുതലുള്ള ശമ്പള പരിഷ്‌കരണ കുടിശിക ഉടൻ നൽകുക, പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ അക്കാദമിക് തസ്‌തികകൾ സൃഷ്‌ടിക്കുക, അശാസ്‌ത്രീയമായ പുനർവിന്യാസം അവസാനിപ്പിക്കുക, ഒഴിഞ്ഞ തസ്‌തികകളിൽ അടിയന്തിരമായി നിയമനം നടത്തുക, ഡിഎ കുടിശിക പൂർണമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്‌ടർമാർ പണിമുടക്കുന്നത്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































