ശ്രീനഗർ: ജമ്മു കശ്‌മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കുപ്‌വാരയിലെ കേരൻ സെക്‌ടറിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് സൈന്യം സംയുക്‌ത ഓപ്പറേഷൻ നടത്തിയത്. തിരച്ചിലിനിടെ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തു. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്.
പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇന്ത്യൻ സൈന്യം എക്‌സിലൂടെയാണ് വിവരം പങ്കുവെച്ചത്. പ്രത്യേക വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഓപ്പറേഷൻ പിംപിൾ ആരംഭിച്ചതായി സൈന്യത്തിന്റെ വൈറ്റ് ചിനാർ കോർപ്‌സ് എക്‌സിലെ പോസ്‌റ്റിൽ പറഞ്ഞു.
സംശയാസ്‌പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ തിരച്ചിൽ ആരംഭിച്ചു. ഇതോടെ അവർ വെടിയുതിർക്കുകയായിരുന്നു. ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചു. തിരച്ചിൽ തുടരുകയാണെന്നും സൈന്യം പോസ്‌റ്റിൽ വ്യക്‌തമാക്കി.
ബുധനാഴ്‌ച കിഷ്‌ത്വാർ ജില്ലയിലെ ഛത്രു മേഖലയിലും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പ്രദേശത്ത് ഭീകരർ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതോടെ സേന ഓപ്പറേഷൻ ഛത്രു ആരംഭിക്കുകയായിരുന്നു. ഒക്‌ടോബർ 14ന് കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു. രഹസ്യവിവരത്തെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































