നിർമാണം പൂർത്തിയാകാത്ത വീട് തകർന്ന് അപകടം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

സഹോദരങ്ങളായ ആദി (7), അജ്‌നേഷ് (4) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവായ അഭിനയ എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

By Senior Reporter, Malabar News
Attappadi house collapse
Representational Image

അട്ടപ്പാടി: കരുവാര ഉന്നതിയിൽ നിർമാണം പൂർത്തിയാകാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വീടിന്റെ സൺഷെയ്‌ഡിൽ കളിക്കുന്നതിനിടെയാണ് അപകടം. സഹോദരങ്ങളായ ആദി (7), അജ്‌നേഷ് (4) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവായ അഭിനയ എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

വൈകീട്ട് നാലുമണിയോടെ ആയിരുന്നു അപകടം. എട്ടുവർഷമായി ഈ വീട് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു എന്നാണ് വിവരം. കുട്ടികൾ സാധാരണയായി ഈ വീട്ടിൽ കളിക്കാനായി പോകാറുണ്ടായിരുന്നു. അജയ്-ദേവി ദമ്പതികളുടെ മക്കളാണ് മരിച്ച ആദിയും അജ്‌നേഷും.

മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ അകലെ ഉൾവനത്തിലാണ് കരുവാര ഉന്നതി. അപകടം നടന്നതിന് പിന്നാലെ കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. സ്‌കൂട്ടറിലാണ് കുട്ടികളെ വനംവകുപ്പിന്റെ ഓഫീസിലേക്കും അവിടെ നിന്ന് വാഹനത്തിൽ ആശുപത്രിയിലും എത്തിച്ചത്. മൃതദേഹങ്ങൾ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലാണ്.

മരിച്ച രണ്ട് കുട്ടികളും സീങ്കര സെന്റ് ജോർജ് എൽപി സ്‌കൂളിലെ വിദ്യാർഥികളാണ്. 2016ൽ സർക്കാർ അനുവദിച്ച വീടാണ് നിർമാണം പൂർത്തിയാവാത്ത അവസ്‌ഥയിൽ ഉണ്ടായിരുന്നത്. കുട്ടികൾ കളിക്കുന്നതിനിടെ വീടിന്റെ വാർപ്പ് സ്ളാബ് തകർന്ന് വീഴുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE