പ്രമുഖരെ രംഗത്തിറക്കി ബിജെപി; തിരുവനന്തപുരം കോർപറേഷനിൽ ആർ. ശ്രീലേഖ

മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്‌തമംഗലം വാർഡിൽ ബിജെപി സ്‌ഥാനാർഥിയാകും. വിവി രാജേഷ് കൊടുങ്ങാനൂരിൽ സ്‌ഥാനാർഥിയാകും. പത്‌മിനി തോമസ് പാളയത്ത് മൽസരിക്കും. കോൺഗ്രസ് വിട്ടുവന്ന തമ്പാനൂർ സതീഷ് തമ്പാനൂരിലും മൽസരിക്കും.

By Senior Reporter, Malabar News
sreelekha
ആർ.ശ്രീലേഖ
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ പ്രമുഖരെ രംഗത്തിറക്കി ബിജെപി. മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്‌തമംഗലം വാർഡിൽ ബിജെപി സ്‌ഥാനാർഥിയാകും. വിവി രാജേഷ് കൊടുങ്ങാനൂരിൽ സ്‌ഥാനാർഥിയാകും. പത്‌മിനി തോമസ് പാളയത്ത് മൽസരിക്കും. കോൺഗ്രസ് വിട്ടുവന്ന തമ്പാനൂർ സതീഷ് തമ്പാനൂരിലും മൽസരിക്കും.

67 സ്‌ഥാനാർഥികളെയാണ് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്ന് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റും. ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്ന ഒരു ഭരണം കാഴ്‌ചവയ്‌ക്കും.

തലസ്‌ഥാനത്തെ സാധ്യതകൾ യാഥാർഥ്യമാക്കാനുള്ള ഭരണമാണ് ബിജെപി വാഗ്‌ദാനം ചെയ്യുന്നത്. വികസിത അനന്തപുരി എന്നത് ബിജെപിയുടെ ഉറപ്പാണ്. ഇന്ത്യയുടെ ഏറ്റവും നല്ല നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. നേമം: എംആർ ഗോപൻ, വഴുതക്കാട്: ലത ബാലചന്ദ്രൻ, പേട്ട: പി. അശോക് കുമാർ, പട്ടം: അഞ്‌ജന, കുടപ്പനക്കുന്ന്: ഷീജ ജെ, കഴക്കൂട്ടം: കഴക്കൂട്ടം അനിൽ, കാര്യവട്ടം: സന്ധ്യറാണി എസ്എസ് എന്നിവർ മൽസരിക്കും.

Most Read| വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE