കൊച്ചി: കേരളത്തിൽ നിന്നുള്ള അന്തർ സംസ്‌ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസുകൾ നിർത്തിവെയ്‌ക്കുന്നു. തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് കോൺട്രാക്‌ട് കാരിയേജ് ബസ് സർവീസുകൾ നാളെ മുതൽ നിർത്തിവെച്ച് പ്രതിഷേധിക്കുന്നത്.
കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സർവീസ് നടത്തുന്ന സ്ളീപ്പർ, സെമി സ്ളീപ്പർ ലക്ഷ്വറി ബസുകളാണ് സർവീസുകൾ നിർത്തുന്നത്. അഖിലേന്ത്യാ പെർമിറ്റ് ഉണ്ടായിട്ടും തമിഴ്‌നാട്ടിലും കർണാടകയിലുമടക്കം അന്യായമായി നികുതി ചുമത്തുകയാണെന്നാണ് ബസ് ഉടമകളുടെ ആരോപണം.
അന്യായമായി വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കുകയാണെന്നും ഇവർ പറയുന്നു. ബസ് സർവീസ് നിർത്തിവെക്കുന്നത് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പോകുന്ന യാത്രക്കാരെ ഏറെ ദുരിതത്തിലാക്കും. കേരളത്തിൽ നിന്ന് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നായി ബെംഗളൂരുവിലേക്കടക്കം നിരവധി സ്വകാര്യ ബസുകളാണ് സർവീസുകൾ നടത്തുന്നത്.
Most Read| പ്രമുഖരെ രംഗത്തിറക്കി ബിജെപി; തിരുവനന്തപുരം കോർപറേഷനിൽ ആർ. ശ്രീലേഖ






































