മലപ്പുറം: എടപ്പാളിൽ ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് ദാരുണ സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്.
സെറിബ്രൽ പാൾസി രോഗം ബാധിച്ച മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അനിതകുമാരി വീടിന് പുറത്തെ മരത്തിൽ തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ നിഗമനം. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. മകൻ ജോലിക്ക് പോയ സമയത്താണ് സംഭവം.
അനിതകുമാരിയുടെ ഭർത്താവ് ഒരുമാസം മുൻപ് മരിച്ചിരുന്നു. ഈ സംഭവത്തിൽ ഇവർ വിഷാദത്തിൽ ആയിരുന്നു. കൂടാതെ, മകളുടെ രോഗത്തിന് ചികിൽസ കിട്ടാതിരുന്നതും അനിതകുമാരിയെ മാനസികമായി അലട്ടിയിരുന്നതായും പോലീസ് പറയുന്നു. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Most Read| ശബരിമല സ്വർണക്കൊള്ള; കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു





































