തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ സ്‌കൂൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്‌മസ് അവധിയിലും മാറ്റം വരുത്താൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണ.
ക്രിസ്‌മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കി സ്‌കൂൾ അടയ്‌ക്കാനാണ് തീരുമാനം. തുടർന്ന് ജനുവരി അഞ്ചിനാകും സ്‌കൂൾ തുറക്കുക. അങ്ങനെയെങ്കിൽ കുട്ടികൾക്ക് 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക. 2025-2026 വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകൾ നടക്കാനിരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഡിസംബർ 9,11 തീയതികളിലും വോട്ടെണ്ണൽ 13നും തീരുമാനിച്ചതോടെയാണ് പരീക്ഷാ ദിവസങ്ങൾ മാറുന്നത്. ക്രിസ്‌മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്താൻ ആലോചിച്ചിരുന്നു. എന്നാൽ, ഇത് കുട്ടികളിൽ മാനസിക സമ്മർദ്ദത്തിന് ഇടയാക്കുമെന്ന് വിലയിരുത്തിയാണ് ഒറ്റഘട്ടമായി നടത്താൻ ധാരണയായത്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!







































