കൊച്ചി: കലൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിയെ അമ്മയും ആൺസുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി. കലൂരിലെ ഫ്ളാറ്റിലാണ് മകനൊപ്പം ഇവർ താമസിച്ചിരുന്നത്. എട്ടാം ക്ളാസിൽ പഠിക്കുന്ന 12 വയസുകാരനാണ് മർദ്ദനമേറ്റത്.
അമ്മയുടെ സുഹൃത്ത് കുട്ടിയുടെ കൈ പിടിച്ചു തിരിച്ചു. തല ഭിത്തിയിലും ശുചിമുറിയുടെ വാതിലിലും ഇടിപ്പിച്ചു. അമ്മ കുട്ടിയുടെ നെഞ്ചിൽ മാന്തി മുറിവേൽപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ അച്ഛനാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തത്.
യുവതിയും ആൺസുഹൃത്തും ഒരുമിച്ച് കഴിയുന്നതിനെ കുട്ടി എതിർത്തത്തിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് വിവരം. കുട്ടി അമ്മയ്ക്കൊപ്പം കിടന്നതും പ്രകോപനമായി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇന്നലെ വൈകീട്ട് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!




































