കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളവും കയറി. പുലർച്ചയോടെയാണ് പൈപ്പ് പൊട്ടിയത്. കാലപ്പഴക്കം മൂലമാണ് പൈപ്പ് പൊട്ടിയതെന്നാണ് വിവരം. റോഡിൽ ചെറിയ ഗർത്തം രൂപപ്പെട്ടു. ഇന്നും നാളെയും പ്രദേശത്ത് കുടിവെള്ളം മുടങ്ങുമെന്നാണ് ജല അതോറിറ്റി അറിയിച്ചിരിക്കുന്നത്.
മലാപ്പറമ്പ് ഫ്ളോറിക്കൻ റോഡിലാണ് പൈപ്പ് പൊട്ടിയത്. വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഗതാഗതം തടസപ്പെട്ട നിലയിലാണുള്ളത്. ശബ്‌ദം കേട്ടതിന് പിന്നാലെയാണ് പ്രദേശത്തുള്ളവർ സംഭവം അറിയുന്നത്. പ്രദേശത്ത് സ്‌ഥിരം പൈപ്പ് പൊട്ടാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!







































