ശുപാർശ അംഗീകരിച്ച് ഇടതുമുന്നണി; സംസ്‌ഥാനത്ത്‌ വെള്ളക്കരം വർധിപ്പിച്ചു

ലിറ്ററിന് ഒരു പൈസ നിരക്കിലാണ് വർധനവ്. ജല അതോറിറ്റിയുടെ സാമ്പത്തിക നഷ്‌ടം പരിഹരിക്കുകയാണ് ലക്ഷ്യം. നിലവിൽ 2391.89 കോടി രൂപയുടെ നഷ്‌ടത്തിലാണ് ജല അതോറിറ്റി. കടം കാരണം പ്രവർത്തനങ്ങൾ നടത്താനോ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനോ കഴിയാത്ത സ്‌ഥിതിയാണ്.

By Trainee Reporter, Malabar News
Increased water charge in the state
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വെള്ളക്കരം വർധിപ്പിച്ചു. ലിറ്ററിന് ഒരു പൈസ നിരക്കിലാണ് വർധനവ്. വെള്ളക്കരം കൂട്ടാനുള്ള ജലവിഭവ വകുപ്പിന്റെ ശുപാർശ ഇന്ന് ചേർന്ന ഇടതുമുന്നണി യോഗം അംഗീകരിക്കുക ആയിരുന്നു. ജല അതോറിറ്റിയുടെ സാമ്പത്തിക നഷ്‌ടം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു.

2391.89 കോടി രൂപയുടെ നഷ്‌ടത്തിലാണ് ജല അതോറിറ്റി. ഈ നഷ്‌ടം നികത്താനാണ് കരം വർധിപ്പിക്കുന്നത്. ജല അതോറിറ്റിയുടെ കടം കാരണം പ്രവർത്തനങ്ങൾ നടത്താനോ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനോ കഴിയാത്ത സ്‌ഥിതി ആണെന്നും ഇപി ജയരാജൻ പറഞ്ഞു.

ജല അതോറിറ്റിയെ കൂടുതൽ മെച്ചപ്പെടുത്താൻ വെള്ളക്കരം വർധിപ്പിച്ചതിലൂടെ കഴിയും. കുടിശിക കൊടുത്തില്ലെങ്കിൽ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സ്‌ഥിതി ഉണ്ടാകുമെന്നും ഇപി ജയരാജൻ വ്യക്‌തമാക്കി.

വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, ജനരോഷം ഉയരാൻ സാധ്യതയുള്ള വിഷയമായതിനാൽ ഇടതുമുന്നണിയിൽ ചർച്ച ചെയ്‌ത്‌ നടപടി എടുക്കാൻ സർക്കാർ തീരുമാനിക്കുക ആയിരുന്നു. ഇന്ന് ചേർന്ന ഇടതുമുന്നണി യോഗം ജലവിഭവ വകുപ്പിന്റെ ശുപാർശ പരിശോധിക്കുകയും നിരക്ക് വർധനക്ക് അനുമതി നൽകുകയും ആയിരുന്നു.

അതേസമയം, വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധത്തിൽ താൻ ചെയ്‌തത്‌ തന്നെയാണ് ശരിയെന്ന് ഇപി ജയരാജൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ നോക്കി നിൽക്കുമെന്ന് കരുതിയോ? ഇൻഡിഗോക്ക് മുന്നിൽ തല കുനിക്കുമെന്ന് കരുതിയോ? ഇൻഡിഗോ അവരുടെ അന്തസ് കാത്തുസൂക്ഷിക്കണമായിരുന്നുവെന്നും ഇപി ജയരാജൻ പ്രതികരിച്ചു.

ഒരു വേട്ടയാടലിന് മുന്നിലും തല കുനിക്കാറില്ല. എല്ലാ കാലത്തും വിവാദങ്ങൾ പിന്തുടർന്നിട്ടുണ്ട്. വിവാദങ്ങൾ ആരുണ്ടാക്കിയെന്ന് മാദ്ധ്യമപ്രവർത്തകർ അന്വേഷിച്ചു കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജൻ പറഞ്ഞു.

വിദേശ വിദ്യാർഥികളെ സ്വീകരിക്കാൻ പാകത്തിന് വിദ്യാഭ്യാസ രീതി മാറും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നയം മാറ്റം എന്നല്ല പറയേണ്ടത്. കാലോചിത പരിഷ്‌കാരം എന്നാണ് പറയേണ്ടത്. ഉന്നത വിദ്യാഭ്യാസ വികസനത്തിന് ഗുണം ചെയ്യുന്ന എന്തിനെയും സ്വാഗതം ചെയ്യും. തെറ്റ് എല്ലാകാലത്തും തെറ്റും, ശരി എല്ലാകാലത്തും ശരിയും ആകില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Most Read: എല്ലാം തീരുമാനിക്കുന്നത് പാർട്ടി; നിലപാടിൽ അയഞ്ഞ് തരൂർ- തുറന്നടിച്ച് നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE