51 ദിവസം, 3200 കിലോമീറ്റർ ദൂരം; ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല യാത്രക്ക് തുടക്കം

62 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഗംഗാവിലാസിൽ 3 ഡെക്കുകളും 18 സീറ്റുകളുമാണ് ഉള്ളത്. 36 വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ ഉണ്ട്. ആദ്യ യാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 സഞ്ചാരികളാണ് ഉള്ളത്. ഒരാൾക്ക് പ്രതിദിനം 25,000 രൂപ വീതം ചിലവാകും. ഏകദേശം 13 ലക്ഷം രൂപയാണ് ഒരാൾക്ക് ആകെ ചിലവാകുക.

By Trainee Reporter, Malabar News
mv-ganga-vilas-cruise
Ajwa Travels

വാരണാസി: ജലപാതാ വികസനത്തിൽ പുത്തൻ അധ്യായം തീർത്ത് ഇന്ത്യ. വാരണാസിയിലെ രവിദാസ് ഘട്ടിൽ നിന്ന് ആരംഭിച്ച് ബംഗ്ളാദേശിലെ അസമിലെ ദിബ്രുഗഡിൽ പൂർത്തിയാകുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ്‌ ‘എംവി ഗംഗാവിലാസ്’ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഇതോടെ റിവർ ക്രൂയിസ് ടൂറിസത്തിന്റെ പുതിയ യുഗത്തിന് ഇന്ത്യയിൽ തുടക്കമായി.

51 ദിവസം നീണ്ട യാത്രയിൽ ഇന്ത്യയിലെയും ബംഗ്ളാദേശിലെയും 27 നദീതടങ്ങളിലൂടെ കടന്നുപോകുന്ന ഗംഗാവിലാസ് 3200 കിലോമീറ്റർ ദൂരമാണ് പിന്നിടുന്നത്. ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ പാർക്കുകൾ എന്നിവ ഉൾപ്പടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാം. 62 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഗംഗാവിലാസിൽ 3 ഡെക്കുകളും 18 സീറ്റുകളുമാണ് ഉള്ളത്.

36 വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളുമുണ്ട്. ആദ്യ യാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 സഞ്ചാരികളാണ് ഉള്ളത്. ഒരാൾക്ക് പ്രതിദിനം 25,000 രൂപ വീതം ചിലവാകും. ഏകദേശം 13 ലക്ഷം രൂപയാണ് ഒരാൾക്ക് ആകെ ചിലവാകുക.

51 ദിവസത്തിനിടെ, വാരണാസിയിലെ ഗംഗാ ആരതി, ഏറ്റവും വലിയ നദി ദ്വീപായ അസമിലെ മജുലി, ബീഹാർ സ്‌കൂൾ ഓഫ് ഡ്രാമ, വിക്രംശില യൂണിവേഴ്‌സിറ്റി, സുന്ദർബൻ ഡെൽറ്റ, കാസിരംഗ ദേശീയ ഉദ്യാനം, ബീഹാറിലെ പട്‌ന, ജാർഖണ്ഡിലെ സാഹിബ് ഗഞ്ച്, ബംഗാളിലെ കൊൽക്കത്ത, ബംഗ്ളാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ, മറ്റു ലോക പൈതൃക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൂടെയാണ് ആഡംബര ക്രൂസ് സഞ്ചരിക്കുക.

ഇതിലൂടെ ഇന്ത്യയുടേയും ബംഗ്ളാദേശിന്റെയും കല, സംസ്‌കാരം, ചരിത്രം എന്നിവ അനുഭവിക്കാൻ സഞ്ചാരികൾക്കാവും. എംവി ഗംഗാവിലാസിന്റെ അടുത്ത യാത്ര ഈ വർഷം സെപ്‌റ്റംബറിൽ ആരംഭിക്കും. ബുക്കിങ് ഉടൻ ആരംഭിക്കും. നിലവിൽ കൊൽക്കത്തയ്‌ക്കും വാരാണാസിക്കും ഇടയിൽ എട്ട് റിവർ ക്രൂയിസുകൾ സർവീസ് നടത്തുന്നുണ്ട്.

അതേസമയം, ചരിത്ര നിമിഷമാണ് ഇതെന്ന് ഫ്‌ളാഗ് ഓഫ് ചെയ്‌ത്‌ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടേത് എല്ലാം ഉൾക്കൊള്ളുന്ന സംസ്‌കാരമാണ്. പൗരാണിക കലാം മുതൽക്കുള്ള ഇന്ത്യയുടെ ഈ ചരിത്രത്തിന് ഗംഗ സാക്ഷിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗംഗയിലൂടെയും ബ്രഹ്‌മപുത്രയിലൂടെയും 51 ദിവസം സഞ്ചരിച്ച് അസമിലെ ദിബ്രുഗഡിൽ അവസാനിക്കുന്നതാണ് നദീജല സവാരി. രാജ്യത്തെ വിനോദസഞ്ചാര രംഗത്ത് ഇത് പുതിയ കാലത്തിന്റെ തുടക്കമാണ്. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് സമാന സവാരികൾ തുടങ്ങുമെന്നും തൊഴിലവസരങ്ങൾ കൂട്ടുമെന്നും നരേന്ദ്രമോദി വ്യക്‌തമാക്കി. ഫ്‌ളാഗ് ഓഫിനൊപ്പം 1000 കോടിയിലധികം വരുന്ന മറ്റു ഉൾനാടൻ ജലപാത പദ്ധതികളുടെ ഉൽഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

Most Read: ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യ ദിനം ഇന്ത്യ സ്‌പെയിനിനെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE