സ്‌ഥാനാർഥിത്വം; നേതാക്കൾ സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല- കെ സുധാകരൻ

സംഘടനാ ചട്ടക്കൂട് ഏല്ലാവർക്കും ബാധകമാണ്. ആര് എവിടെ മൽസരിക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ ഏത് സ്‌ഥാനത്തേക്കാണ് മൽസരിക്കുന്നതെന്നും പ്രവർത്തന മേഖല എവിടെ ആണെന്നും നേതാക്കൾ പറയുന്നത് ശരിയല്ല- കെ സുധാകരൻ പറഞ്ഞു.

By Trainee Reporter, Malabar News
K Sudhakaran
Ajwa Travels

തിരുവനന്തപുരം: സ്‌ഥാനാർഥിത്വം സംബന്ധിച്ച എംപിമാരുടെ പരസ്യ പ്രതികരണത്തിന് എതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രംഗത്ത്. നേതാക്കൾ സ്‌ഥാനാർഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും പരസ്യ പ്രസ്‌താവനകൾ അനുവദിക്കില്ലെന്നും കെ സുധാകരൻ നിർവാഹക സമിതി യോഗത്തിൽ വ്യക്‌തമാക്കി.

സംഘടനാ ചട്ടക്കൂട് ഏല്ലാവർക്കും ബാധകമാണ്. ആര് എവിടെ മൽസരിക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ ഏത് സ്‌ഥാനത്തേക്കാണ് മൽസരിക്കുന്നതെന്നും പ്രവർത്തന മേഖല എവിടെ ആണെന്നും നേതാക്കൾ പറയുന്നത് ശരിയല്ല. പാർട്ടി കൂട്ടായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു.

വ്യക്‌തികൾ സ്വയം തീരുമാനിച്ചു പ്രവർത്തിക്കാൻ ആണെങ്കിൽ പാർട്ടി കമ്മിറ്റികളുടെ ആവശ്യമില്ല. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യം ഇല്ലെങ്കിൽ അത് വ്യക്‌തമാക്കുന്നതിൽ തടസമില്ല. തീരുമാനം ദോഷം ചെയ്യുമെന്നും പാർട്ടി അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

എംപി ആകാനില്ലെന്നും സംസ്‌ഥാനത്ത്‌ പ്രവർത്തിക്കാനാണ് താൽപര്യമെന്നും ചില നേതാക്കൾ പരസ്യമായി പ്രതികരിച്ചതോടെയാണ് നേതൃത്വം വിഷയത്തിൽ ഇടപെടുന്നത്. സംസ്‌ഥാനത്ത്‌ സജീവമാകാനാണ് താൽപര്യമെന്ന് ശശി തരൂർ എംപി സൂചന നൽകിയിരുന്നു. നിയമസഭയിലേക്ക് മൽസരിക്കാനാണ് താൽപര്യമെന്ന് ടിഎൻ പ്രതാപൻ എംപിയും വ്യക്‌തമാക്കിയിരുന്നു.

സംസ്‌ഥാന രാഷ്‌ട്രീയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് പല എംപിമാരും. ഇത്തരം പ്രവണതകൾ ശരിയല്ലെന്ന് യോഗത്തിൽ പങ്കെടുത്ത എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും വ്യക്‌തമാക്കി. നേതൃത്വത്തോട് പറയാതെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്‌തമാക്കുന്നത്‌ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, താൻ സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് വിശദീകരിച്ചു ശശി തരൂർ എംപി രംഗത്തെത്തി. പ്രവർത്തിക്കാൻ തയ്യാറാവുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്ന് പറഞ്ഞ തരൂർ ആരാണ് സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നും ചോദിച്ചു. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ പഴയതുപോലെ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാൻ കഴിയില്ലെന്നും തരൂർ പറഞ്ഞു.

പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ സീറ്റുകളുടെ എണ്ണത്തിൽ മുന്നിലെത്താമെന്നും ശശി തരൂർ പറഞ്ഞു. കേരളം എന്റെ കർമ ഭൂമിയാണ്. പര്യടനമല്ല എപ്പോൾ നടത്തുന്നതെന്നും ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.

Most Read: തരൂരിന്റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ല; പികെ കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE