പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; 15ന് പാലക്കാട് റോഡ് ഷോ

By Trainee Reporter, Malabar News
narendra modi
Ajwa Travels

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 15ന് പാലക്കാട് റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എൻഡിഎ സ്‌ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. ഈ വർഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.

പാലക്കാട് മണ്ഡലത്തിൽ ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് നഗരസഭാ മുൻ ഉപാധ്യക്ഷനുമായ സി കൃഷ്‌ണ കുമാറാണ് ബിജെപി സ്‌ഥാനാർഥി. ജനുവരിയിൽ തൃശൂരിൽ സ്‌ത്രീശക്‌തി മോദിക്കൊപ്പം മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തി. പിന്നീട് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഗുരുവായൂരിലും മോദി എത്തിയിരുന്നു. തലേന്ന് കൊച്ചിയിൽ റോഡ് ഷോയും നടത്തി.

കഴിഞ്ഞ മാസം അവസാനം തിരുവനന്തപുരത്ത് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിലാണ് ഒടുവിലെത്തിയത്. വിഎസ്എസ്സിയിലെ പദ്ധതികളുടെ ഉൽഘാടനവും ഗഗൻയാൻ ദൗത്യ സംഘത്തിൽ ഉള്ളവരെ അവതരിപ്പിക്കുകയും ചെയ്‌തു.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE