പ്രതിപക്ഷ നേതാവ് പിണറായി വിജയൻ? സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ

തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ച ചെയ്യാൻ നാളെ മുതൽ സിപിഐഎം തുടർച്ചയായ അഞ്ചുദിവസം നേതൃയോഗങ്ങൾ ചേരും.

By Senior Reporter, Malabar News
Pinarayi Vijayan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്യാൻ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ നടക്കും. പിണറായി വിജയൻ ഇന്ന് രാത്രി ഡെൽഹിയിലെത്തും. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ച ചെയ്യാൻ നാളെ മുതൽ സിപിഐഎം തുടർച്ചയായ അഞ്ചുദിവസം നേതൃയോഗങ്ങൾ ചേരും.

നാളെയും മറ്റന്നാളും പൊളിറ്റ് ബ്യൂറോ യോഗമാണ് ചേരുന്നത്. 12ന് സംസ്‌ഥാന സെക്രട്ടറിയേറ്റും 13,14 തീയതികളിൽ സംസ്‌ഥാന കമ്മിറ്റിയും ചേരും. അതിനുശേഷം പ്രവർത്തകരുടെ അഭിപ്രായങ്ങൾ അറിയാൻ ബ്രാഞ്ച് മുതലുള്ള യോഗങ്ങളിലേക്ക് കടക്കും.

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകണോ എന്ന കാര്യത്തിൽ പിബിയിൽ തീരുമാനം ഉണ്ടാകും. പശ്‌ചിമ ബംഗാൾ അടക്കമുള്ള സംസ്‌ഥാനങ്ങളിലെ തോൽവിയും പ്രാഥമികമായി വിലയിരുത്തലാണ് പ്രധാന അജണ്ട. കേരളത്തിൽ കനത്ത തോൽവിയാണ് എൽഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫ് 35 സീറ്റിലൊതുങ്ങി. എൻഡിഎ മൂന്ന് സീറ്റിലും വിജയിച്ചു.

Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE