ധാക്ക: ബംഗ്ളാദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ. ദി ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ളാദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈവർഷം ഓഗസ്‌റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്.
ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം, തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്. ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്‌ക്ക് മേൽ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികൾക്ക് മേൽ മാരകായുധങ്ങൾ പ്രയോഗിക്കാൻ ഉത്തരവിട്ടു. വിദ്യാർഥികൾക്ക് നേരെ വെടിവയ്‌പ്പിനെ കുറിച്ച് ഹസീനയ്‌ക്ക് അറിവുണ്ടായിരുന്നു എന്നും കോടതി വിലയിരുത്തി.
ഹെലികോപ്‌ടർ ഉപയോഗിച്ച് പ്രതിഷേധക്കാർക്ക് നേരെ ആക്രമണം നടത്താൻ ഷെയ്ഖ് ഹസീന നിർദ്ദേശിച്ചു. അബു സയ്യിദ് എന്ന വിദ്യാർഥിയുടെ മൃതദേഹ പരിശോധനാ റിപ്പോർട് ഡോക്‌ടർമാരെ ഭീഷണിപ്പെടുത്തി തിരുത്തൽ നടത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. മുൻ ആഭ്യന്തര മന്ത്രി ആസാദുസ്‌മാൻ ഖാൻ കമൽ, പോലീസ് ഐജി ചൗധരി അബ്‌ദുല്ല അൽ മാമുൻ എന്നിവരും കേസുകളിൽ പ്രതികളാണ്.
Most Read| കേരളത്തിൽ 7.9% സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം; നേരത്തെ അറിയാം, ചികിൽസിക്കാം








































