ചെങ്കോട്ട സ്‍ഫോടനം; ഒരാൾ കൂടി അറസ്‌റ്റിൽ, മരണസംഖ്യ 15 ആയി

ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് അറസ്‌റ്റിലായത്‌.

By Senior Reporter, Malabar News
Delhi Car Blast
ഡെൽഹി ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്‍ഫോടനം (Image Courtesy: NDTV)
Ajwa Travels

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ഒരാളെ കൂടി എൻഐഎ അറസ്‌റ്റ് ചെയ്‌തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് അറസ്‌റ്റിലായത്‌. ഉമർ നബി ഉൾപ്പടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളാണെന്നാണ് കണ്ടെത്തൽ.

ഡ്രോൺ അടക്കം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി. ഡ്രോണുകളെ റോക്കറ്റ് ആക്കി മാറ്റിയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്ന് എൻഐഎ അറിയിച്ചു. അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ വനിതാ ഡോക്‌ടർ ഷഹീന് ലഷ്‌കർ ഇ ത്വയിബയുമായും ബന്ധമെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നിർണായകമായ ഡയറിക്കുറിപ്പുകൾ ലഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന മുസഫർ അഫ്‌ഗാനിസ്‌ഥാനിൽ ആണെന്നാണ് സൂചന. തുർക്കിയിൽ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്‌ടർമാരെ നിയന്ത്രിച്ചത്. അതേസമയം, സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി.

Most Read| പുതുക്കിയ ക്ഷേമപെൻഷൻ 20 മുതൽ; ഈമാസം 3600 രൂപ ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE