ന്യൂഡെൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഉമറിനും സംഘത്തിനും പിന്നിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായം ലഭിച്ചതായി അന്വേഷണ ഏജൻസികളുടെ അനുമാനം. ഉമർ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്ഐയുടെ പങ്ക് പരിശോധിക്കുന്നുണ്ട്.
ഉമറിനെ വാഹനത്തിൽ കൊണ്ടുനടന്ന മെഡിക്കൽ കോളേജിലെ നഴ്സായ ഷൊയിബിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചെങ്കോട്ട സ്ഫോടനക്കേസിൽ നിരവധി പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഭീകരവാദ ബന്ധമുള്ളവരെ പിടികൂടുകയും ചെയ്തതോടെ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉമർ നബിയാണ് ചാവേറെന്ന് എൻഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്ക് താമസ സൗകര്യവും മറ്റു സഹായങ്ങളും നൽകിയ അമീർ റാഷിദ് അലി ഉൾപ്പടെയുള്ളവരെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്. രാജ്യത്ത് ഹമാസ് മാതൃകയിൽ ഡ്രോൺ ആക്രമണം നടത്താൻ ഭീകരവാദികളുടെ നെറ്റ്വർക്ക് പദ്ധതിയിട്ടതിന് തെളിവ് കണ്ടെത്തിയതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.
Most Read| പുതിയ ന്യൂനമർദ്ദം; അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ, കാറ്റിനും സാധ്യത








































