യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നാളെമുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം, മെമു റദ്ദാക്കി

ചെങ്ങന്നൂരിനും മാവേലിക്കരയ്‌ക്കും ഇടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാലാണ് സംസ്‌ഥാനത്ത്‌ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

By Senior Reporter, Malabar News
train
Rep. Image
Ajwa Travels

തിരുവനന്തപുരം: ചെങ്ങന്നൂരിനും മാവേലിക്കരയ്‌ക്കും ഇടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാൽ സംസ്‌ഥാനത്ത്‌ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 22ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയവ- 22ന് മധുര-ഗുരുവായൂർ എക്‌സ്‌പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

23ന് ഗുരുവായൂർ- മധുര എക്‌സ്‌പ്രസ് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. 22ന് നാഗർകോവിൽ- കോട്ടയം എക്‌സ്‌പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് 3.20ന് പുറപ്പെടുന്ന ചെന്നൈ- തിരുവനന്തപുരം സൂപ്പർ 22ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. 22ന് വൈകീട്ട് 5.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം- ചെന്നൈ സൂപ്പർ കോട്ടയത്ത് നിന്ന് രാത്രി 8.05ന് സർവീസ് ആരംഭിക്കും.

നാളെ ആലപ്പുഴ വഴി തിരിച്ചു വിടുന്നവ

തിരുവനന്തപുരം-ചെന്നൈ മെയിൽ, തിരുവനന്തപുരം-ശ്രീഗംഗാനഗർ വീക്ക്‌ലി, തിരുവനന്തപുരം നോർത്ത്- ലോകമാന്യതിലക് വീക്ക്‌ലി, തിരുവനന്തപുരം നോർത്ത്-ബെംഗളൂരു ഹംസഫർ, തിരുവനന്തപുരം- മംഗളൂരു മലബാർ, കന്യാകുമാരി ദിബ്രുഗഡ് വിവേക് എക്‌സ്‌പ്രസ്, തിരുവനന്തപുരം-രാമേശ്വരം അമൃത എക്‌സ്‌പ്രസ്, തിരുവനന്തപുരം നോർത്ത്- നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം- മംഗളൂരു എക്‌സ്‌പ്രസ്.

വൈകുന്ന ട്രെയിനുകൾ

23ന് രാവിലെ 4.20ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു, 22ന് രാത്രി പുറപ്പെട്ട് 23ന് കേരളത്തിൽ എത്തുന്ന തൂത്തുക്കുടി- പാലക്കാട് പാലരുവി എക്‌സ്‌പ്രസ്, 22നുള്ള തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്‌സ്‌പ്രസ് എന്നിവ 30 മിനിറ്റോളം വൈകും.

Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE