ന്യൂഡെൽഹി: ജമ്മു കശ്മീരിലെ രജോരി സെക്ടറിലുണ്ടായ അപകടത്തിൽ മലയാളി സൈനികന് വീരമൃത്യു. മലപ്പുറം ചെറുകുന്ന് ഒതുക്കുങ്ങൽ സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകൻ സജീഷ് (48) ആണ് മരിച്ചത്. പട്രോളിങ് ഡ്യൂട്ടിക്കിടെ വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
സുബേദാറായ സജീഷ് 27 വർഷമായി പട്ടാളത്തിൽ സേവനം അനുഷ്ഠിച്ചുവരികയാണ്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. പട്രോളിങ് സംഘത്തെ നയിക്കുന്നതിനിടെ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സൈന്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡെൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഭൗതികശരീരം നാളെ പുലർച്ചയോടെ നാട്ടിലെത്തിക്കും. നാളെ രാവിലെ നാട്ടിൽ പൊതുദർശനം ഉണ്ടാകും.
Most Read| ആഗ്രഹവും കഠിന പ്രയത്നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി




































