ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്താനായി ഈവർഷം അവസാനം നിശ്‌ചയിച്ചിരുന്ന യാത്രയാണ് സുരക്ഷാ കാരണങ്ങളെ തുടർന്ന് മാറ്റിയത്. ഡെൽഹി സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിലാണ് തീരുമാനമെന്ന് ഇസ്രയേലി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം അടുത്തവർഷം ഇന്ത്യാ സന്ദർശനത്തിന് സമയം നിശ്‌ചയിക്കുമെന്നാണ് വിവരം. ഈവർഷം മൂന്നാം തവണയാണ് നെതന്യാഹുവിന്റെ സന്ദർശനം റദ്ദാക്കുന്നത്. ഏപ്രിലിലും സെപ്‌തംബറിലും തിരഞ്ഞെടുപ്പ് നടപടികൾ ചൂണ്ടിക്കാട്ടി നെതന്യാഹു ഇന്ത്യാ സന്ദർശനം മാറ്റിവച്ചിരുന്നു.
ഏറ്റവും ഒടുവിൽ ഈവർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്നായിരുന്നു തീരുമാനം. ഈ നീക്കമാണ് ഡെൽഹി സ്‍ഫോടനത്തെ തുടർന്ന് മാറ്റിവെച്ചത്. 2017ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ സന്ദർശിക്കുകയും പിന്നാലെ 2018 ജനുവരിയിൽ നെതന്യാഹു ഇന്ത്യയിൽ എത്തുകയും ചെയ്‌തിരുന്നു.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!








































