നിഖില വിമലും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘ധൂമകേതു’വിന്റെ സ്വിച്ച് ഓൺ കർമം കൊച്ചിയിൽ നടന്നു. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്മെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ധൂമകേതു.
സുധി മാഡിസൺ ആണ് സംവിധാനം. സിനിമയുടെ ടൈറ്റിൽ പോസ്റ്ററും പുറത്തിറക്കി. നിഖില, ഷൈൻ എന്നിവരെ കൂടാതെ സജിൻ ഗോപുവും സിദ്ധാർഥ് ഭരതനും ഗണപതിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സോണിയും മനുവും ചേർന്നാണ്.
ഛായാഗ്രഹണം- ജിന്റോ ജോർജ്, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- ജസ്റ്റിൻ വർഗീസ്, കോസ്റ്റ്യൂം- മഷർ ഹംസ, സൗണ്ട് ഡിസൈനർ- രംഗനാഥ് രവി, കാസ്റ്റിങ് ഡയറക്ടർ- ബിനോയ് നമ്പാല, മേക്കപ്പ്- ആർ.ജി വയനാടൻ, ഗാനരചന-വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ- ഔസേപ്പ് ജോൺ, ചീഫ്.അസോ. ഡയറക്ടർ- ബോബി സത്യശീലൻ.
ഫിനാൻസ് കൺട്രോളർ- ഷൗക്കത്ത് കല്ലൂസ്, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി തോമസ്, വിഎഫ്എക്സ്, പിക്റ്റോറിയൽ എഫ്എക്സ്, അസോ.ഡയറക്ടർമാർ- നിഷാന്ത് എസ്. പിള്ള, വാസുദേവൻ വിയു, പ്രോമോ സ്റ്റിൽസ്- രോഹിത് കെ സുരേഷ്, സ്റ്റിൽസ്- സെറിൻ ബാബു, ഡിസൈൻ- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബ്യൂഷൻ- ഭാവന റിലീസ്, പിആർഒ- ആതിര ദിൽജിത്ത്.
Most Read| കേരളത്തിൽ എച്ച്ഐവി കേസുകൾ വർധിക്കുന്നു; കൂടുതൽ എറണാകുളത്ത്






































