കോട്ടയം: പൊൻകുന്നത്ത് സ്‌കൂൾ ബസും ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ-പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിരുന്ന സ്‌കൂൾ ബസിന് പിന്നിൽ തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു.
സ്‌കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീർഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. നാല് കുട്ടികളും ആയയും മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമായില്ല.
കർണാടകയിൽ നിന്ന് വന്ന ശബരിമല തീർഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. തീർഥാടകാരിൽ ഒരാൾ റോഡിലേക്ക് തെറിച്ചുവീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർഥാടകരുടെ ബസിൽ 20ഓളം പേരുണ്ടായിരുന്ന എന്നാണ് വിവരം.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി




































