കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കണ്ണൂർ എസ്എൻ കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. കോളേജിൽ രാഹുലിനെതിരെ എസ്എഫ്ഐ പതിപ്പിച്ച പോസ്‌റ്റർ കെഎസ്‌യു പ്രവർത്തകർ കീറിയതിനെ തുടർന്നാണ് ഉന്തും തള്ളുമുണ്ടായത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് മാതൃകയിലാണ് എസ്എഫ്ഐ പ്രവർത്തകർ പോസ്‌റ്റർ പതിപ്പിച്ചത്. കെഎസ്‌യു പ്രവർത്തകയാണ് ആദ്യം പോസ്‌റ്റർ കീറാൻ തുടങ്ങിയത്. ഇതോടെ എസ്എഫ്ഐ പ്രവർത്തകർ കൂവിവിളിക്കാൻ തുടങ്ങി. പിന്നാലെ മറ്റൊരു വിദ്യാർഥിയും പോസ്‌റ്റർ കീറാൻ തുടങ്ങിയതോടെ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു.
കൃഷ്‌ണമേനോൻ സ്‌മാരക ഗവ. വനിതാ കോളേജിലും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ‘ഫൂട്ട് ഓൺ രാഹുൽ’ എന്ന പേരിലാണ് എസ്എഫ്ഐ യൂണിറ്റ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളേജ് കവാടത്തിന് മുന്നിൽ വഴിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫോട്ടോ പതിച്ച പോസ്‌റ്ററിൽ ചവിട്ടി നടന്നാണ് വിദ്യാർഥിനികൾ പ്രതിഷേധിച്ചത്.
Most Read| സാമ്പത്തിക സഹകരണം ഉൾപ്പടെ കരാറുകൾ; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലങ്ങളിലേക്ക്





































