അഗളി: അട്ടപ്പാടി മുള്ളി വനത്തിൽ കടുവാ സെൻസസിന് പോയ വനംവകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നെല്ലിപ്പതി സ്വദേശിയും പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് അസിസ്റ്റന്റുമായ കാളിമുത്തു (52) ആണ് മരിച്ചത്.
ഇന്നലെ രാവിലെ രണ്ട് സഹപ്രവർത്തകരോടൊപ്പം മുള്ളി വനത്തിൽ കടുവ കണക്കെടുപ്പിന് പോയതായിരുന്നു. തിരികെ വരുന്നതിനിടയിൽ സംഘം കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഭയന്നോടിയെങ്കിലും കാളിമുത്തുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആർആർടി സംഘം നടത്തിയ തിരച്ചിലിലാണ് കാളിമുത്തുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!





































