തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ പീലാർമുഴിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. തെക്കൂടൻ സുബ്രൻ (75) ആണ് മരിച്ചത്. രാവിലെ ചായ്‌പൻകുഴി ജങ്ഷനിലേക്ക് ചായ കുടിക്കാൻ പോകുന്നതിനിടെ ആറുമണിയോടെയാണ് സംഭവം. പീലാർമുഴി കുടിവെള്ള ടാങ്കിന് സമീപത്തുവെച്ചാണ് സംഭവം.
കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടമാണ് ആക്രമിച്ചത്. ഏഴോളം ആനകൾ കൂട്ടത്തിലുണ്ടായിരുന്നു. ഏറെ നാളായി പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യമാണ്. ഗുരുതരമായി പരിക്കേറ്റ് വഴിയരികിൽ കിടന്ന സുബ്രനെ ചായ്‌പൻകുഴി ഫോറസ്‌റ്റ് സ്‌റ്റേഷന്റെ വാഹനത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിൽസയ്‌ക്കിടെ മരിച്ചു.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!





































