കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്‌തൻ. കേസിലെ ഒന്നാം പ്രതി എൻ.എസ് സുനിൽ (പൾസർ സുനി) അടക്കം ആറുപേരാണ് കുറ്റക്കാർ. അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് വിധിന്യായത്തിൽ പറഞ്ഞു. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. ശിഷാവിധി 12ന്.
ദിലീപിനെതിരെയുള്ള ഗൂഢാലോചനാക്കുറ്റം തെളിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. എൻ.എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആൻ്റണി, ബി. മണികണ്‌ഠൻ, പി.വി വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നീ പ്രതികളാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. എട്ട് വർഷത്തിന് ശേഷമാണ് വിധി.
കോവിഡ് ലോക്ഡൗണിന് പുറമെ, പ്രതികളിലൊരാളായ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പല തവണ നൽകിയ ഉപഹരജികളും അപ്പീലും വിചാരണ നീണ്ടു പോകാൻ കാരണമായി. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തുകയുമായിരുന്നു.
Most Read l കംബോഡിയയിൽ വ്യോമാക്രമണം നടത്തി തായ്‌ലൻഡ്








































