ബെംഗളൂരു: കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ ജനുവരി അവസാനം നീട്ടി പശ്‌ചിമ റെയിൽവേ. ശബരിമല, പൊങ്കൽ, ക്രിസ്‌മസ് തിരക്ക് പ്രമാണിച്ചാണ് തീരുമാനം. ഹുബ്ബള്ളി- കൊല്ലം, എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് ട്രെയിനുകളാണ് സർവീസുകൾ നീട്ടിയത്. നേരത്തെ ഡിസംബർ അവസാനം വരെയായിരുന്നു സർവീസുകൾ ക്രമീകരിച്ചിരുന്നത്.
ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി- കൊല്ലം സ്‌പെഷ്യൽ (07313) ജനുവരി 25 വരെയും കൊല്ലം- എസ്എംവിടി ബെംഗളൂരു (07314) ജനുവരി 26 വരെയും സർവീസ് നടത്തും. ഹുബ്ബള്ളിയിൽ നിന്നും ഞായറാഴ്‌ചകളിലും കൊല്ലത്ത് നിന്ന് തിങ്കളാഴ്‌ചകളിലുമാണ് സർവീസ്. നിലവിൽ കൊല്ലത്ത് ഉച്ചയ്‌ക്ക് 12.55ന് എത്തിയിരുന്ന ട്രെയിൻ 1.15ന് മാത്രമേ എത്തുകയുള്ളൂ.
എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് (06523) ജനുവരി 26 വരെയും തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു (06524) 27 വരെയും സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്‌ചകളിലും തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്‌ചകളിലുമാണ് സർവീസ്.
എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് (06547) ജനുവരി 29 വരെയും തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു (06548) 30 വരെയും സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് ബുധനാഴ്‌ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്‌ചകളിലുമാണ് സർവീസ്.
എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് (06555) ജനുവരി 30 വരെയും തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു (06556) ഫെബ്രുവരി ഒന്നുവരെയും സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് വെള്ളിയാഴ്‌ചകളിലും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്‌ചകളിലുമാണ് സർവീസ്. ബെംഗളൂരുവിൽ രാവിലെ 7.30ന് പകരം 8.15നാണ് ട്രെയിൻ എത്തുക.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































