വാഷിങ്ടൻ: ഇന്ത്യയുടെ അരി ഇറക്കുമതിയും കാനഡയുടെ വളം ഇറക്കുമതിയും സംബന്ധിച്ച് പുതിയ തീരുവ ഏർപ്പെടുത്തിയേക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകൾ കാര്യമായ പുരോഗതിയില്ലാതെ തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്.
ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി അമേരിക്കൻ ഉൽപ്പാദകരെ പ്രതിസന്ധിയിൽ ആക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കയിലെ ഉൽപ്പാദകരെ സംരക്ഷിക്കാൻ തീരുവകൾ കർശനമായി ഉപയോഗിക്കാനാണ് തന്റെ ഉദ്ദേശ്യമെന്നും ട്രംപ് ആവർത്തിച്ചു. ഇറക്കുമതി ടാക്സുകളിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് അമേരിക്കൻ കർഷകർക്ക് 12 ബില്യൻ ഡോളറിന്റെ സാമ്പത്തിക സഹായം നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
കർഷകരുടെ സാമ്പത്തിക സ്ഥിരത നിലനിർത്താൻ ഈ പുതിയ സഹായം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ”കർഷകർ നാടിന്റെ അവിഭാജ്യമായ ഘടകമാണ്. അമേരിക്കയുടെ നട്ടെല്ലാണ്”- ട്രംപ് പറഞ്ഞു. അമേരിക്കയിലെ കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള തന്റെ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവാണ് തീരുവ സമ്മർദ്ദമെന്നും ട്രംപ് വ്യക്തമാക്കി.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!








































