തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാൽസംഗക്കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. എസ്‌പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഷാനിയാണ് അന്വേഷണ ഉദ്യോഗസ്‌ഥ. രാഹുലിനെതിരായ രണ്ടാമത്തെ ബലാൽസംഗ കേസിന്റെ അന്വേഷണവും പൂങ്കുഴലിക്കാണ്.
തിരുവനന്തപുരം സിറ്റി കമ്മീഷണർ അന്വേഷിച്ചിരുന്ന ആദ്യ കേസാണ് ഇപ്പോൾ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ആദ്യ കേസിൽ രാഹുലിന്റെ അറസ്‌റ്റ് തടഞ്ഞ ഹൈക്കോടതി കേസ് 15ന് വീണ്ടും പരിഗണിക്കും. രണ്ടാമത്തെ കേസിൽ തിങ്കളാഴ്‌ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ പാലക്കാടെത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു ഇനി പാലക്കാട് തുടരുമെന്നാണ് വിവരം.
Most Read| ഇൻഡിഗോ പ്രതിസന്ധി; നാല് ഉന്നത ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ട് ഡിജിസിഎ







































