തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം

സ്‌കോട്‌ൻഡിലെ വിഗ്‌ടൺഷറിലുള്ള ബ്‌ളാഡ്നോച്ച് എന്ന നദിയിലാണ് വിചിത്ര പ്രതിഭാസം ഉടലെടുത്തത്. തണുപ്പുള്ള കടലിലും തടാകങ്ങളിലും നദികളിലും വളരെ അപൂർവമായി സംഭവിക്കുന്ന ഘടനകളാണ് ഐഎസ് പാൻകേക്കുകൾ.

By Senior Reporter, Malabar News
Ice Pancakes on the River Bladnoch
(Image Courtesy: CNN)
Ajwa Travels

തടാകത്തിന് മുകളിൽ വലിയ പാൻകേക്കുകൾ പോലെ ഒഴുകി നടക്കുന്ന ഐസ് പാളികൾ കണ്ടിട്ടുണ്ടോ. ഒറ്റ നോട്ടത്തിൽ കണ്ടാൽ പാൻകേക്ക് ആണെന്നേ തോന്നൂ, എന്നാൽ, തൊട്ട് നോക്കിയാൽ അറിയാം ഇവ എന്താണെന്ന്. സ്‌കോട്‌ൻഡിലെ വിഗ്‌ടൺഷറിലുള്ള ബ്‌ളാഡ്നോച്ച് എന്ന നദിയിലാണ് വിചിത്ര പ്രതിഭാസം ഉടലെടുത്തത്.

തണുപ്പുള്ള കടലിലും തടാകങ്ങളിലും നദികളിലും വളരെ അപൂർവമായി സംഭവിക്കുന്ന ഘടനകളാണ് ഐഎസ് പാൻകേക്കുകൾ. ഉത്തരധ്രുവ മേഖലയോട് ചേർന്ന ആർട്ടിക് സമുദ്രത്തിൽ ഇടയ്‌ക്കിടെ ഇത്തരം ഐസ് പാൻകേക്കുകൾ ഉണ്ടാകാറുണ്ട്. ഇതുവളരെ പ്രശസ്‌തവുമാണ്. ജലോപരിതലത്തിൽ ഉണ്ടാകുന്ന എഡ്‌ഡി എന്ന കറങ്ങുന്ന തരംഗങ്ങളാണ് ഈ ഘടനയ്‌ക്ക് വഴിവയ്‌ക്കുന്നത്.

ഈ തരംഗങ്ങളിൽ പെട്ട് ജലാശയങ്ങളിലെ പത കറങ്ങുകയും ഇവ ഐസ് പാൻകേക്കുകളെ സൃഷ്‌ടിക്കുകയും ചെയ്യും. 20 സെന്റീമീറ്റർ മുതൽ 200 സെ.മീ വരെ വ്യാസത്തിൽ ഇവ രൂപപ്പെടാറുണ്ട്. കട്ടിയേറിയ ഡിസ്‌ക്കുകൾ പോലെ തോന്നിക്കുമെങ്കിലും കൈയിലെടുത്താൽ ഇവ മുറിഞ്ഞുപോകും.

Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE