തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിനും പഞ്ചായത്തുകളിൽ എൽഡിഎഫിനും മുന്നേറ്റം. നാല് കോർപറേഷനുകളിൽ എൽഡിഎഫും രണ്ടിടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു.
എൻഡിഎയും സംസ്ഥാനത്ത് കൃത്യമായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. പല വാർഡുകളിലും എൻഡിഎ സ്ഥാനാർഥികൾ വിജയിക്കുന്നുണ്ട്. തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിൽ യുഎഡിൽ സ്ഥാനാർഥി വൈഷണ സുരേഷിന് ജയം. വോട്ടർപട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് വെട്ടിയത് ഏറെ വിവാദമായിരുന്നു. കോർപറേഷനിലെ ശ്രീകണ്ഠേശ്വരം വാർഡിൽ എൻഡിഎ വിജയിച്ചു. ഒ. സുകന്യയാണ് വിജയിച്ചത്.
പയ്യന്നൂർ നഗരസഭ കാര വാർഡിൽ വിമതനായി മൽസരിച്ച സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സി.വൈശാഖ് ജയിച്ചു. തേക്കിൻകാട്ടിൽ എൻഡിഎയിലെ പൂർണിമ സുരേഷ് വിജയിച്ചു. കണ്ണംകുളങ്ങരയിൽ എൻഡിഎയിലെ മുംതാസ് വിജയിച്ചു. എടക്കുന്നിയിൽ യുഡിഎഫിലെ രശ്മി ഉണ്ണികൃഷ്ണൻ വിജയിച്ചു.
സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരുന്നത്. ജില്ലാ പഞ്ചായത്തുകളിലേത് അടക്കം ഉച്ചയ്ക്ക് രണ്ടുമണിയോടെ പൂർണഫലം അറിയാനാകും.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം








































