തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിന്റെ വൻ മുന്നേറ്റം. കേരളത്തിലെ ആറ് കോർപറേഷനുകളിൽ നാലിടത്തും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞതവണ ഒരിടത്ത് മാത്രമായിരുന്നു യുഡിഎഫിന് അധികാരം പിടിക്കാനായത്. കണ്ണൂരിൽ മാത്രമായിരുന്നു അധികാരം.
ഇക്കുറി കോഴി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ യുഡിഎഫ് കുതിക്കുകയാണ്. കൊല്ലത്തും നിലവിൽ മുന്നിട്ട് നിൽക്കുന്നത് യുഡിഎഫാണ്. കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് മുന്നേറ്റം നേടാനായത്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുകയാണ്. പല വാർഡുകളിലും എൻഡിഎ വിജയിച്ചിട്ടുണ്ട്. കൊച്ചി കോർപറേഷനിൽ 76 വാർഡുകളിൽ 45 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 24 ഇടത്ത് എൽഡിഎഫും അഞ്ചിടത്ത് എൻഡിഎയുമാണ് മുന്നിട്ട് നിൽക്കുന്നത്.
തൃശൂരിൽ 34 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 11 ഇടത്ത് മാത്രമാണ് എൽഡിഎഫ് മുന്നേറുന്നത്. എട്ടിടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നു. കണ്ണൂരിൽ 22 സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. 12 ഇടത്ത് എൽഡിഎഫും. മൂന്നിടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നു. ഇടതുപക്ഷത്തിന്റെ ശക്‌തികേന്ദ്രമായ കൊല്ലത്ത് 14 സീറ്റുകളിൽ യുഡിഎഫ് മുന്നേറുന്നു. എട്ടിടത്ത് എൽഡിഎഫും ആറിടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നുണ്ട്.
കോഴിക്കോട്ട് 76 വാർഡുകളിൽ 21 ഇടത്ത് എൽഡിഎഫും 16 ഇടത്ത് യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. 10 സീറ്റുകളിൽ എൻഡിഎയും മുന്നേറുന്നുണ്ട്. ശക്‌തമായ മൽസരം നടക്കുന്ന തിരുവനന്തപുരത്ത് 101 വാർഡുകളിൽ 28 ഇടത്ത് എൻഡിഎ ലീഡ് ചെയ്യുകയാണ്. 16 ഇടത്ത് എൽഡിഎഫും 13 യുഡിഎഫും മുന്നേറുന്നു.
സംസ്‌ഥാനത്തെ 244 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരുന്നത്. ജില്ലാ പഞ്ചായത്തുകളിലേത് അടക്കം ഉച്ചയ്‌ക്ക് രണ്ടുമണിയോടെ പൂർണഫലം അറിയാനാകും.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം







































