‘പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ച് നമുക്കിട്ട് പണി തന്നു’; വോട്ടർമാരെ അപമാനിച്ച് എംഎം മണി

ഇടുക്കിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു ജനങ്ങളെയും വോട്ടർമാരെയും അപമാനിക്കുന്ന തരത്തിലുള്ള എംഎം മണിയുടെ പ്രതികരണം.

By Senior Reporter, Malabar News
mm mani
Ajwa Travels

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി. പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ച് നൈമിഷികമായ വികാരത്തിനടിപ്പെട്ട് തങ്ങൾക്കെതിരായി വോട്ട് ചെയ്‌തു എന്നായിരുന്നു മണിയുടെ പ്രതികരണം.

ഇടുക്കിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു ജനങ്ങളെയും വോട്ടർമാരെയും അപമാനിക്കുന്ന തരത്തിലുള്ള എംഎം മണിയുടെ പ്രതികരണം. ”പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് എൽഡിഎഫിനെതിരെ വോട്ട് ചെയ്‌തു. നന്ദികേടാണ് കാണിച്ചത്.

റോഡ്, പാലം, ക്ഷേമപ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങൾ കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ നടന്നിട്ടില്ല. ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത്. നല്ല പോലെ പെൻഷൻ വാങ്ങി എതിരായി വോട്ട് ചെയ്‌തു. ഒരുമാതിരി പണിയായി പോയി. ഒരു മര്യാദ കാട്ടേണ്ട”- എംഎം മണി പറഞ്ഞു.

Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE