ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപുരിലെ മജൽട്ട ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ മൂന്നുപേരാണ് സംഘത്തിൽ ഉള്ളതെന്നാണ് വിവരം. തിങ്കളാഴ്‌ച വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരരെ സുരക്ഷാസേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ. ജമ്മു കശ്‌മീർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെയും (എസ്ഒജി) സിആർപിഎഫിന്റെയും സംയുക്‌ത സംഘമാണ് ഭീകരരെ വളഞ്ഞിരിക്കുന്നതെന്ന് ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു.
തിരച്ചിലിനിടെ ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. ഇതോടെ സൈനികരും തിരിച്ചടിച്ചു. കൂടുതൽ സേനയെ സംഭവ സ്‌ഥലത്തേക്ക് അയച്ചിട്ടുണ്ട്. ഭീകരവാദികൾ രക്ഷപ്പെടാൻ സാധ്യതയുള്ള എല്ലാ വഴികളും സൈന്യം അടച്ചിട്ടുണ്ട്.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ








































