മേയർ ചർച്ച; രാജീവ് ചന്ദ്രശേഖർ ഡെൽഹിയിലേക്ക്, സർപ്രൈസ് സ്‌ഥാനാർഥി ഉണ്ടാകുമോ?

സംസ്‌ഥാന സെക്രട്ടറി വിവി രാജേഷ്, മുൻ ഡിജിപി ആർ. ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ആർഎസ്എസ് സമർപ്പിച്ചിട്ടുള്ള പേരുകൾ കൂടി പരിശോധിച്ച ശേഷം ഒരു പേര് അന്തിമമായി നിർദ്ദേശിക്കാനാണ് സാധ്യത.

By Senior Reporter, Malabar News
Rajeev Chandrasekhar
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡെൽഹിയിൽ. പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാൾ രാത്രി അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും സംസ്‌ഥാനത്തെ ചർച്ചകൾ പുനരാരംഭിക്കുക.

ഇതിനിടെ, തിരഞ്ഞെടുപ്പ് അവലോകനത്തിനായി മണ്ഡലം ഭാരവാഹികൾ വരെയുള്ളവരുടെ യോഗവും ജില്ലാ കോർ കമ്മിറ്റിയും ഇന്ന് ചേരും. കേന്ദ്ര നേതൃത്വത്തിന്റെ നീക്കം അറിഞ്ഞശേഷമാകും തുടർ തീരുമാനങ്ങൾ. സംസ്‌ഥാന സെക്രട്ടറി വിവി രാജേഷ്, മുൻ ഡിജിപി ആർ. ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്.

കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ആർഎസ്എസ് സമർപ്പിച്ചിട്ടുള്ള പേരുകൾ കൂടി പരിശോധിച്ച ശേഷം ഒരു പേര് അന്തിമമായി നിർദ്ദേശിക്കാനാണ് സാധ്യത. മേയർ സ്‌ഥാനത്തേക്ക്‌ ഒരു സർപ്രൈസ് സ്‌ഥാനാർഥി പാർട്ടി പ്രതിനിധിയായി മൽസരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുൻ കൗൺസിലുകളിൽ അംഗങ്ങളായ ഒട്ടേറെപ്പേർ നിലവിലെ കൗൺസിലിലും അംഗങ്ങളാണ്.

പരിചയ സമ്പത്ത് മാനദണ്ഡമാക്കിയാൽ ഇവരിൽ മിക്കവർക്കും സ്‌ഥിരംസമിതി അധ്യക്ഷ സ്‌ഥാനങ്ങൾ ലഭിക്കും. എൽഡിഎഫ്, യുഡിഎഫ് കക്ഷികൾക്ക് സ്‌ഥിരംസമിതി അധ്യക്ഷ സ്‌ഥാനം നൽകേണ്ട എന്ന നിലപാട് എടുത്തിട്ടുള്ളതിനാലും മിക്കവരും യുവാക്കൾ ആണെന്നതിനാലും ഭൂരിഭാഗം പേർക്കും അവസരം ലഭിക്കും. പുതുമുഖങ്ങൾക്ക് അവസരം നൽകിയുള്ള സിപിഎം പരീക്ഷണം പാളിയത് മുന്നിലുള്ളതിനാൽ പരിചയ സമ്പന്നർക്ക് തന്നെയാകും ബിജെപി മുൻഗണന നൽകുകയെന്ന് അറിയുന്നു.

Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE