കൊച്ചി: കൊച്ചിയിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. 160 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പോയ വിമാനം നെടുമ്പാശേരിയിൽ അടിയന്തിര ലാൻഡിങ് നടത്തി. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഐഎക്‌സ് 398 ആണ് വഴിതിരിച്ചുവിട്ട് കൊച്ചിയിൽ ഇറങ്ങിയത്.
ലാൻഡിങ് ഗിയറിൽ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെ തുടർന്നാണ് കൊച്ചിയിൽ വിമാനം അടിയന്തിര ലാൻഡിങ് നടത്തിയത്. പിന്നാലെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. വലിയ ദുരന്തമാണ് ഒഴിവായത്. 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. 9.07ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തതായി സിയാൽ (കൊച്ചി വിമാനത്താവള അതോറിറ്റി) അറിയിച്ചു.
ലാൻഡിങ്ങിന് ശേഷമുള്ള പരിശോധനയിലാണ് ടയറുകൾ പൊട്ടിത്തെറിച്ചത് കണ്ടെത്തിയത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രാമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതായി സംശയം തോന്നിയതിനെ തുടർന്ന്, പൈലറ്റ് അടിയന്തിര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഉടൻ ലാൻഡിങ്ങിനായി കൊച്ചി വിമാനത്താവളം സജ്‌ജമാക്കുകയായിരുന്നു.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!







































