സ്ത്രീ കേന്ദ്രീകൃതമായ ഒരു വ്യത്യസ്ത പ്രമേയവുമായി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ‘പെണ്ണ് കേസ്’ ജനുവരി 16ന് തിയേറ്ററുകളിലേക്ക്. മലയാളത്തിന്റെ യുവനായികമാരിൽ ശ്രദ്ധേയയായ നിഖില വിമലനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശക്തമായ കഥാപാത്രവുമായാണ് നിഖില എത്തുന്നത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമെല്ലാം പ്രേക്ഷകരിൽ ഏറെ കൗതുകയും ആശ്ചര്യവും ജനിപ്പിച്ചിരുന്നു. അതിന്റെ വ്യത്യസ്തത കൊണ്ടുതന്നെ സിനിമ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
നവാഗതനായ ഫെബിൻ സിദ്ധാർഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിഖിലയെ കൂടാതെ, ഹക്കീം ഷാജഹാൻ, അജു വർഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.
E4 എക്സ്പിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഉമേഷ് കെആർ ബൻസാൽ, രാജേഷ് കൃഷ്ണ, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷിനോസ് ആണ് ചായാഗ്രാഹകൻ. സംഗീതം- അങ്കിത് മേനോൻ, എഡിറ്റർ- ഷമീർ മുഹമ്മദ്, കോ-പ്രൊഡ്യൂസർ- അക്ഷയ് കെജ്രിവാൾ, അശ്വതി നടുത്തോളി.
ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിനോദ് സിജെ, എക്സി. പ്രൊഡ്യൂസർ- വിനോദ് രാഘവൻ, പ്രൊഡക്ഷൻ ഡിസൈനർ- അർഷാദ് നക്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ- ജിനു പികെ, മേക്കപ്പ്- ബിബിൻ തേജ, കോസ്റ്റ്യൂം- അശ്വതി ജയകുമാർ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആസിഫ് കൊളക്കാടൻ, പിആർഒ- എഎസ് ദിനേശ്.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം






































