ധാക്ക: ബംഗ്ളാദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം വിവാദമാകുന്നു. മതനിന്ദ ആരോപിച്ചാണ് മൈമെൻസിങ്ങിലെ ഒരു വസ്‌ത്ര ഫാക്‌ടറിയിൽ ജോലി ചെയ്‌തിരുന്ന ദീപു ചന്ദ്ര ദാസിനെ വ്യാഴാഴ്‌ച രാത്രി ജനക്കൂട്ടം തല്ലിക്കൊന്നത്.
ഇന്ത്യാവിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്‌മാൻ ഷെറീഫ് ഹാദിയുടെ മരണത്തെ തുടർന്നുണ്ടായ കലാപത്തിനിടെയായിരുന്നു സംഭവം. അതേസമയം, ഹാദിയുടെ കൊലപാതകത്തിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ രാജ്യത്ത് കലാപം തുടരുകയാണ്. ധാക്കയിൽ പലയിടത്തും വലിയ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടു.
ദീപു ചന്ദ്ര ദാസിനെ തല്ലിക്കൊന്ന ശേഷം ശരീരം ഒരു മരത്തിൽ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. നിരവധി ആളുകൾ ആ ക്രൂരത കണ്ട് മൃതദേഹത്തിന് ചുറ്റും നിന്ന് ആഘോഷിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. സഹപ്രവർത്തകരാണ് ദാസ് മതനിന്ദ നടത്തിയെന്ന് ആരോപിച്ചത്. ജനക്കൂട്ടം ദീപുവിന് നേർക്ക് തിരിയുന്നതിനിടെയാണ് യുവാവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതെന്ന് ബംഗ്ളാദേശി എഴുത്തുകാരി തസ്‌ലീല നസ്രിൻ പറയുന്നു.
സംഭവിച്ചതെല്ലാം ദീപു പോലീസിനോട് പറഞ്ഞു. താൻ മതനിന്ദ നടത്തിയില്ലെന്നും ഇതെല്ലാം സഹപ്രവർത്തകനാറെ ഗൂഢലയോജനയാണെന്നും ആയിരുന്നും ദീപു പോലീസിനോട് പറഞ്ഞത്. എന്നാൽ, ജനക്കൂട്ടം പോലീസിനെ മറികടന്ന് ദീപുവിനെ സ്‌റ്റേഷനിൽ നിന്ന് പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രൂരമായ കൊലപാതകം നടന്നത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































