മലപ്പുറം: പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേർ കസ്‌റ്റഡിയിൽ. അഞ്ച് സിപിഎം പ്രവർത്തകരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്.
അക്രമത്തിൽ ലീഗ് ഓഫീസിന്റെ ചില്ലുകളടക്കം തകർന്നിട്ടുണ്ട്. തുടർന്ന് രാത്രി നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തി. ആക്രമണത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നഗരത്തിൽ യുഡിഎഫ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌തിരുന്നെങ്കിലും പ്രതികളെ പിടികൂടിയതിനാൽ ഹർത്താൽ പിൻവലിച്ചു.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം





































