പൊന്നാനി PCWF മെഡിക്കൽ ക്യാമ്പ്; 250 പേർ പങ്കെടുത്തു

ബെൻസി നൂർ ആശുപത്രിയിൽ വെച്ച് നടത്തിയ ക്യാമ്പ് ഹോസ്‌പിറ്റൽ ഇൻ ചാർജും പ്രമേഹരോഗ വിദഗ്‌ധയുമായ ഡോ. ഹസീന ഉൽഘാടനം ചെയ്‌തു.

By Senior Reporter, Malabar News
Ponnani PCWF Medical Camp
നൂർ ആശുപത്രിയിൽ വെച്ച് നടത്തിയ ക്യാമ്പ് ഡോ. ഹസീന ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുന്നു (Image Courtesy: PCWF)
Ajwa Travels

പൊന്നാനി: പിസിഡബ്‌ള്യുഎഫ് വനിതാ കമ്മിറ്റിയുടെ 11ആം വർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബെൻസി നൂർ ഹോസ്‌പിറ്റലും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഹെൽത്ത് (HFDC) വിഭാഗവും സംയുക്‌തമായാണ് ക്യാമ്പ് നടത്തിയത്.

നൂർ ആശുപത്രിയിൽ വെച്ച് നടത്തിയ ക്യാമ്പ് ഹോസ്‌പിറ്റൽ ഇൻ ചാർജും പ്രമേഹരോഗ വിദഗ്‌ധയുമായ ഡോ. ഹസീന ഉൽഘാടനം ചെയ്‌തു. രാവിലെ പത്തുമുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ നീണ്ടുനിന്ന ക്യാമ്പിൽ 250ഓളം പേർ പങ്കെടുത്തു.

ആസ്‌ത്‌മ, അലർജി, ശ്വാസകോശ സംബന്ധമായ പരിശോധന (COPD), നടക്കുമ്പോഴുള്ള കിതപ്പ്, കുട്ടികളിലെ അലർജി, മറ്റു രോഗങ്ങൾ, പുകവലി നിർത്താനുള്ള ചികിൽസ തുടങ്ങിയവ ക്യാമ്പിൽ ലഭ്യമായിരുന്നു. ആദ്യം രജിസ്‌റ്റർ ചെയ്‌ത 100 പേർക്ക് ശ്വാസകോശ സംബന്ധമായ ടെസ്‌റ്റ് (PFT) സൗജന്യമായും, ഇസിജി, എക്‌സ്‌റേ എന്നിവക്ക് 50 ശതമാനം ഇളവും നൽകിയിരുന്നു.

നേത്രരോഗ വിഭാഗം വിദഗ്‌ധ ഡോ. ജസീല ഫെബിൻ, ജനറൽ മെഡിസിൻ ഡോ. ഹസീന, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹിബ, ഗൈനക്കോളജിസ്‌റ്റ് ഡോ. റിൻസി എം ബഷീർ, ശ്വാസകോശരോഗ വിഭാഗം ഡോ. മിധു കെ തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

Ponnani PCWF Medical Camp-250 people participated

മുരളി മേലെപ്പാട്ട് അധ്യക്ഷത വഹിച്ച ഉൽഘാടന ചടങ്ങിൽ കെപി. അബ്‌ദുറസാഖ് സ്വാഗതം പറഞ്ഞു. പി കോയകുട്ടി മാസ്‌റ്റർ, ക്യാമ്പ് കൺവീനർ മുഹമ്മദ് പൊന്നാനി, അഡ്‌മിനിസ്‌ട്രേറ്റർ ഷാനവാസ് സുബൈദ പോത്തനൂർ, എസ്. ലത ടീച്ചർ, തൂമ്പിൽ കുഞ്ഞുമൊയ്‌തീൻകുട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു. ഹനീഫ മാളിയേക്കൽ നന്ദി പറഞ്ഞു.

Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE