പാലക്കാട്: ഔഷധ വേര് മോഷ്ടിച്ചുവെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദ്ദനം. പാലൂർ സ്വദേശിയായ മണികണ്ഠനാണ് (26) മർദ്ദനമേറ്റത്. തലയോട്ടി തകർന്ന മണികണ്ഠൻ ആശുപത്രിയിൽ ചികിൽസയിലാണ്.
പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്നിന്റെ വേര് മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു രാമരാജ് എന്നയാൾ ഈമാസം ഏഴാം തീയതി മണികണ്ഠനെ മർദ്ദിച്ചത്. ബലം പ്രയോഗിച്ച് ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷം കോഴിക്കോട്ടേക്ക് പോയ മണികണ്ഠൻ തലകറങ്ങി വീഴുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് തലയോട്ടി തകർന്നതായി കണ്ടെത്തുന്നത്. പിന്നീട് ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു. യുവാവ് ഇപ്പോൾ അട്ടപ്പാടി കോട്ടത്തറ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. എന്നാൽ, മർദ്ദിച്ച പാലൂർ സ്വദേശി രാമരാജിനെതിരെ പുതൂർ പോലീസ് കേസെടുത്തെങ്കിലും തുടർ നടപടി ഇല്ലെന്നാണ് കുടുംബത്തിന്റെ പരാതി.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി






































