തിരുവനന്തപുരം: കോർപറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫിൽ നിന്ന് കെഎസ് ശബരീനാഥൻ മൽസരിക്കും. മേരി പുഷ്പം ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായും മൽസരിക്കും. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് മൽസരിക്കാൻ എൽഡിഎഫും തീരുമാനിച്ചു.
മൽസരിക്കാൻ എൽഡിഎഫും യുഡിഎഫും തീരുമാനിച്ചതോടെ വീണ്ടുമൊരു പോരാട്ടത്തിന് കൂടി കോർപറേഷനിൽ കളമൊരുങ്ങുകയാണ്. നിലവിലെ 100 കൗൺസിലർമാരിൽ 50 പേരുള്ള ബിജെപിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ വിജയം ഉറപ്പാണെങ്കിലും മൽസരം പോലുമില്ലാതെ അവർ ജയിക്കുന്ന സ്ഥിതി ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് എൽഡിഎഫും യുഡിഎഫും പോരാട്ടത്തിനിറങ്ങുന്നത്.
26ന് രാവിലെ 10.30നാണ് മേയർ തിരഞ്ഞെടുപ്പ്. ഉച്ചകഴിഞ്ഞ് ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുക്കും. ആർപി ശിവജിയാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിയുടെ സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വിവി രാജേഷ്, മുൻ ഡിജിപി ആർ.ശ്രീലേഖ എന്നിവരുടെ പേരുകളാണ് ചർച്ചകളിൽ ഉള്ളതെങ്കിലും അവസാന നിമിഷം കളത്തിലിറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































