‘വവ്വാൽ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഡിസംബർ 26ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവരുമെന്ന് അണിയറ പ്രവർത്തകർ മുൻപേ അറിയിച്ചിരുന്നു. കാന്താരയും, പുഷ്പയും പോലുള്ള സിനിമകൾ നമ്മുടെ ഭാഷയിൽ നിന്നും ഉണ്ടാകുമോ എന്ന സംശയത്തിന് വിരാമമിട്ടുകൊണ്ടാണ് വവ്വാലിന്റെ ഫസ്റ്റ് ലുക്ക് വരവ്.
ഓൺ ഡിമാന്റിസിന്റെ ബാനറിൽ ഹഷ്മോൻ ബി. പറേലിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വവ്വാൽ, പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇന്ത്യയിലെ സൂപ്പർ താരനിരക്കൊപ്പം മലയാളത്തിലെ പ്രമുഖ നടൻമാർ കൂടെ അണിചേരുമ്പോൾ ചിത്രത്തിന്റെ ഹൈപ്പ് വളരെ മുകളിലെത്തുന്നു.
ചിത്രത്തിലെ അഭിനേതാക്കളുടെ ബോർഡിങ് ആദ്യത്തെ അപ്ഡേറ്റ് മുതൽ ശ്രദ്ധനേടിയിരുന്നു. അഭിമന്യൂ സിങ്, മകരന്ദ് ദേശ്പാണ്ഡെ, ലെവിൻ സൈമൺ, ലക്ഷ്മി ചപോർക്കർ, ഗോകുലൻ, പ്രവീൺ, മെറിൻ ജോസ്, മണികണ്ഠൻ ആചാരി, സുധി കോപ്പ, ദിനേശ് ആലപ്പി, ഷഫീഖ്, ജയകുമാർ കരിമുട്ടം, മൻരാജ്, ശ്രീജിത്ത് രവി, ജോജി കെ ജോൺ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹഷ്മോൻ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന് മനോജ് എംജെ ഛായാഗ്രഹണം നിർവഹിക്കുന്നു. ജോസഫ് നെല്ലിക്കലാണ് പ്രൊഡക്ഷൻ ഡിസൈനർ. കോ പ്രൊഡ്യൂസർ- സുരീന്ദർ യാദവ്, എഡിറ്റർ- ഫാസിൽ പി ഹഷ്മോൻ, സംഗീതൽ- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ.
കോസ്റ്റ്യൂം ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘട്ടനം- നോക്ഔട്ട് നന്ദ, ചീഫ് അസോസിയേറ്റ്-ആഷിഖ് ദിൽജിത്ത്, പിആർഒ- എഎസ് ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിങ്- ഒപ്പറ, ഹോട്ട് ആൻഡ് സോർ, ഡിസൈൻ- കോളിൻസ് ലിയോഫിൽ.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി






































