പാലക്കാട്: ചിറ്റൂരിൽ നാലുവയസുകാരനെ കാണാതായി. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ്- തൗഹിയ ദമ്പതികളുടെ മകൻ സുഹാനെയാണ് കാണാതായത് ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. വീടിന് പുറത്ത് നിൽക്കുകയായിരുന്ന സുഹാനെ അൽപ്പസമയത്തിന് ശേഷം കാണാതാവുകയായിരുന്നു.
കുറ്റിക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു. വെളുത്ത വരയുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് ഈ സമയത്ത് കുട്ടി ധരിച്ചിരുന്നത്. നോയൽ പബ്ളിക് സ്‌കൂൾ വിദ്യാർഥിയാണ് സുഹാൻ. കുട്ടിയെ കണ്ടുകിട്ടുന്നവർ ബന്ധപ്പെടേണ്ട നമ്പർ: ചിറ്റൂർ പോലീസ് സ്‌റ്റേഷൻ- 9188722338.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി



































